HomeIndiaമുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം: പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം: പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ്അംഗം ഡീന്‍ കുര്യാക്കോസ് എംപി പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുല്ലപ്പെരിയാറിലുള്ളത് ജല ബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നും ലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയുള്ള ഈ വിഷയം സഭാ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടു.

വയനാട് ഉരുള്‍പൊട്ടലില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കേരളത്തിലെ 5 ജില്ലകളിലായി അഞ്ച് ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയാക്കുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയം സഭ ഗൗരവമായി കണക്കാക്കണമെന്നും സീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Most Popular

Recent Comments