HomeKeralaചക്രവാതച്ചുഴിയും ന്യൂനമര്‍ദപാത്തിയും; വടക്കന്‍ കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്

ചക്രവാതച്ചുഴിയും ന്യൂനമര്‍ദപാത്തിയും; വടക്കന്‍ കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിളാണ് അതിശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

വടക്കന്‍ ഛത്തീസ്ഗഡിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദപാത്തിയുമാണ് മഴ സജീവമാകാന്‍ കാരണം. ഈ മാസം 31 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

സംസ്ഥാനത്തുടനീളം ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് പെയ്തത്.
കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവില്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

മഴയെ തുടര്‍ന്ന് വയനാട്ടിലെ മൂന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് മുണ്ടക്കയ്യില്‍ ജനവാസമില്ലാത്ത മാച്ചയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
കുത്തുമല കാശ്മീര്‍ ദ്വീപിലെ കുടുംബാംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ബാണാസുരസാഗ ഡാമില്‍ ജലനിരപ്പ് 15 സെന്റീമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കും. നിലവിലെ ജലനിരപ്പ് 7 7 2.8 5 മീറ്റര്‍ ആണെന്നും 7 7 3.5 മീറ്ററില്‍ എത്തിയാല്‍ ഷട്ടര്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലം ശൂരനാട് നിരവധി മരങ്ങള്‍ കടപുഴകി വീണു.

ഈ ദിവസങ്ങളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണം എന്നും അറിയിച്ചു.

ലക്ഷദ്വീപ്, കര്‍ണാടക, മാഹി തീരങ്ങള്‍ക്കും ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Most Popular

Recent Comments