ബെംഗളൂരുവിലെ ഹോസ്റ്റലില്‍ 24 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ അന്വേഷണത്തിനായി ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട ിലയില്‍ കണ്ടെത്തിയത്. കോറമംഗല വി ആര്‍ ലേ ൗട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്.
കൃതി കുമാരിയുടെ ഹോസ്റ്റല്‍ സഹവാസിയുടെ കാമുകനാണ് പ്രതി. പ്രതിയില്‍ നിന്ന് സഹവാസി കുറച്ചു നാളുകളായി അകലം കാണിച്ചിരുന്നു. ഇയാളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കൃതി കുമാരി തന്റെ സഹവാസിയെ ഉപദേശിച്ചതായി പ്രതി അറിയുന്നു. ഇതില്‍ പ്രകോപിതനായാണ് കുമാരിയെ കൊലപ്പെടുത്തിയത്. ഹോസ്റ്റല്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി കുമാരി.