പാര്‍ട്ടിയിലെ വിമര്‍ശനങ്ങളില്‍ സ്വയം നവീകരണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിമര്‍ശനത്തിലൂടെ താന്‍ തിരുത്തിയിട്ടുണ്ട് .ദൈവം പോലും വിമര്‍ശിക്കപ്പെടുന്ന കാലമാണ്. ‘എല്ലാം തികഞ്ഞവനല്ല താനെന്നും സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പാര്‍ട്ടിയില്‍ തര്‍ക്കമാണെന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. ഉള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നവര്‍ ബന്ധുക്കളെല്ല, ശത്രുക്കളാണ്. ഇത് ഒരു തരം രോഗമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു..
സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ അനുനയ നീക്കത്തിലൂടെ പരിഹരിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. അതിനായി മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന ഉദ്ദേശത്തോടെയാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍.