പുതുക്കിയ നീറ്റ് പട്ടിക 2 ദിവസത്തിനകം; കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

0

നീറ്റ് പരീക്ഷയുടെ പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് പരീക്ഷയില്‍ തെറ്റായ ഉത്തരത്തിനു നല്‍കിയ മാര്‍ക്ക് റദ്ദാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശിച്ചത്തെ തുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് ഭേദഗതി ചെയ്യാന്‍ ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) തീരുമാനിച്ചത്.

ഇതോടെ പ്രവേശന നടപടികളില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. പുതിയ റാങ്ക് അനുസരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷമേ എന്‍ടിഎയ്ക്കു പ്രവേശന നടപടികള്‍ ആരംഭിക്കാനാകൂ. ബുധനാഴ്ച കൗണ്‍സിലിങ് ആരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച എന്‍ടിഎ സുപ്രീംകോടതിയെ അറിയിച്ചത്. ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ മെഡിക്കല്‍ അധ്യയനം ഇത്തവണ സെപ്റ്റംബറിലേക്ക് നീളാനും സാധ്യതയുണ്ട്.