നടന്‍ ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പണി. ആഗസ്റ്റ് 23ന് തിയറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
മൂന്ന് പതീറ്റാണ്ടോളമായി മലയാള സിനിമാ രംഗത്തുണ്ട് ജോജു ജോര്‍ജ്. ജോസഫ്, ആന്റണി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ മെഗാ ഹിറ്റ് ച്ിത്രങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പടമാണ് പണി. തോക്കേന്തിയ ജോജുവിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഗിരി എന്നാണ് ജോജു അഭിനയിക്കുന്ന നായകന്റെ പേര്.
ആന്‍ ഐ ഫോര്‍ ആന്‍ ഐ അഥവ കണ്ണിന് കണ്ണ് എന്നാണ് ടാഗ് ലൈന്‍. സീമ, അഭയ ഹിരണ്‍മയി, ചാന്ദ്‌നി ശ്രീധരന്‍, സോനമറിയ ഏബ്രഹാം, ലങ്ക ലക്ഷ്മി, ബാബു നമ്പൂതിരി തുടങ്ങിയ താര നിരയുണ്ട് പണിയില്‍.
മാസ് ത്രില്ലര്‍ ജോണറിലാണ് പടം എത്തുന്നത്. അച്ചു പാത്തു പാച്ചു പ്രൊഡക്ഷന്‍സിന്റേയും എ ഡി സ്റ്റുഡിയോസിന്റേയും ശ്രീ ഗോകുലം മൂവീസിന്റേയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവരാണ് നിര്‍മ്മാണം. ഡ്രീം ബിഗ് റിലാസാണ് വിതരണക്കാര്‍.