HomeIndiaകേന്ദ്ര ബജറ്റ്: കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി

കേന്ദ്ര ബജറ്റ്: കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക അനുബന്ധ മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ വകയിരുത്തി. കാര്‍ഷിക മേഖലയില്‍ ഗവേഷണ പദ്ധതികള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുമായി സംയോജിച്ചു കാര്‍ഷിക മേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും.

കാലാവസ്ഥ വ്യതിയാനം നേരിടാന്‍ സാധിക്കുന്ന വിത്തിനങ്ങള്‍ വികസിപ്പിക്കും. കൂടുതല്‍ പച്ചക്കറി ഉല്‍പാദനവും സംഭരണവും ഉറപ്പാക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി ഉള്‍പ്പെടുത്തും. വിളകള്‍ ശേഖരിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കും.

നബാഡ് വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും. ആറുകോടി കര്‍ഷകരെ ഉള്‍പ്പെടുത്തി കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കും. കര്‍ഷകരുടെയും ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിക്കും. കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങള്‍ പരിശോധന നടത്തും.

 

Most Popular

Recent Comments