HomeIndiaഅർജുനനായി എട്ടാം നാളും പ്രതീക്ഷയോടെ കേരളം

അർജുനനായി എട്ടാം നാളും പ്രതീക്ഷയോടെ കേരളം

കർണ്ണാടക  ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ എട്ടാം നാളും കാണാമായത്ത്. സൈന്യവും നാവിക സേനയും അത്യാധുനിക ഉപകരണങ്ങളുമെല്ലാം ഉപയോഗിച്ച് ഏഴ് ദിവസം നടത്തിയ തെരച്ചിലിലും അർജുനെയും ലോറിയും കണ്ടെത്താനായില്ല. നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുകയാണ്. രക്ഷാ പ്രവർത്തനത്തിനായി ഡ്രജർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

അതേ സമയം മണ്ണിടിച്ചിലിൽ വീട് തകർന്ന് കാണാതായ കർണ്ണാടക സ്വദേശിനി സന്ന ഹനുമന്ത ഗൗഡയുടെ മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതദ്ദേഹം ലഭിച്ചത്.

അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ ജില്ലാ ഭരണകൂടത്തിന് കൈമാറി കാർമേഘം മൂടി നിൽക്കുന്നതിന് ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ഹെവി ഡിസിബിലിറ്റി സോളാർ സാറ്റലൈറ്റ് ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.

സുരക്ഷ മുൻനിർത്തി കേരളത്തിൽ നിന്നുള്ള രക്ഷാ പ്രവർത്തകർക്ക് കണ്ണാടക പോലീസ് സ്ഥലത്തേക്കുള്ള പ്രവേശനം തടഞ്ഞു.

  • അർജുനെ കണ്ടെത്താനാകാതെ എട്ടാം നാളും
  • ഗംഗാവലി പുഴയിൽ തെരച്ചിൽ ഊർജിതം
  • മണ്ണിടിച്ചിലിൽ വീട് തകർന്ന് കാണാതായ കർണ്ണാടക സ്വദേശിനിയുടെ മൃതദ്ദേഹം കണ്ടെത്തി

Most Popular

Recent Comments