വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ അഗ്നി ബാധ

0

തൃശൂർ വടക്കാഞ്ചേരി വാഴക്കോട് ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ വൻ അഗ്നിബാധ . പെട്രോൾ പമ്പിൽ നിന്ന് പുറേത്തേക്ക് ഒഴുകിയിരുന്ന മലിനജലത്തിൽ കലർന്നിരുന്ന ഇന്ധനത്തിന്‌  തീപിടിച്ചാണ് അഗ്നി ബാധ ഉണ്ടായത്.

പെട്രോൾ പമ്പിന് സമിപത്തെ കടക്കാരൻ സമീപത്ത് തീയിട്ടിരുന്നു ഇതിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. വടക്കാഞ്ചേരിയിൽ നിന്ന് 3 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. തൃശൂർ – ഷൊർണൂർ റൂട്ടിൽ അര മണിക്കുറോളം ഗതാഗതം സതംഭിച്ചു.