മൂന്നാം മോദി സര്‍ക്കാരില്‍ പ്രമുഖ മന്ത്രിമാര്‍ക്ക് രണ്ടാം മോദി സര്‍ക്കാരിലെ വകുപ്പുകള്‍ തന്നെ. ഇക്കുറിയും അഭ്യന്തരം അമിത് ഷാ തന്നെ കൈകാര്യം ചെയ്യും. രാജ്‌നാഥ് സിംഗ് (പ്രതിരോധം), നിര്‍മല സീതാരാമന്‍ ( ധനകാര്യം), നിതിന്‍ ഗഡ്കരി (ഉപരിതല ഗതാഗതം) എന്നിവരും പഴയ വകുപ്പുകള്‍ കൈകാര്യം ചെയ്യും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ആരോഗ്യ മന്ത്രി. റെയില്‍വെ- അശ്വിനി വൈഷ്ണവും കൃഷി -ശിവരാജ് സിംഗ്, വാണിജ്യം- പിയൂഷ് ഗോയല്‍, ടെലികോം- ജ്യോതിരാദിത്യ സിന്ധ്യ, നഗര വികസനം – മനോഹര്‍ ലാല്‍ ഖട്ടര്‍, വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന മന്ത്രിമാരും വകുപ്പുകളും.