സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും പ്രധാന വകുപ്പുകള്‍

0

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും മൂന്ന് പ്രധാന വകുപ്പുകള്‍. സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌ക്കാരികം, ടൂറിസം വകുപ്പുകളാണ് ലഭിച്ചത്. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളും.

സുരേഷ് ഗോപിക്ക് സാംസ്‌ക്കാരികവും ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമവും ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ അതോടൊപ്പം പെട്രോളിയം, ടൂറിസം, മൃഗസംരക്ഷണം, ഫിഷറീസ് പോലുള്ള അതി പ്രധാന വകുപ്പുകളും മലയാളി മന്ത്രിമാര്‍ക്ക് ലഭിച്ചു.

കേരളത്തിലെ ജനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന വകുപ്പുകള്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.