HomeIndiaമോദി മൂന്നാമതും അധികാരത്തില്‍

മോദി മൂന്നാമതും അധികാരത്തില്‍

ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജവഹര്‍ ലാല്‍ നെഹ്രുവിന് ശേഷം മൂന്നാമത് പ്രധാനമന്ത്രി ആവുന്ന വ്യക്തി കൂടിയാണ് മോദി.

അത്യന്തം ആവേശകരമായ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അധികാരമേറുന്നത്. ബിജെപിക്ക് ഒറ്റക്ക് 272 എന്ന മാജിക് സംഖ്യയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും നരേന്ദ്ര മോദി എന്ന വ്യക്തി പ്രഭാവത്തില്‍ മൂന്നാമതും അധികാരത്തിലേറാന്‍ എന്‍ഡിഎക്ക് കഴിഞ്ഞു.

നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമനായി രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ പി നദ്ദ, നിര്‍മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, എസ് ജയശങ്കര്‍ ത്ുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞ ചെയ്തു. ഘടക കക്ഷികളില്‍ ആദ്യം എച്ച് ഡി കുമാരസ്വാമിയാണ് സത്യപ്രതിജ്ഞ ചെയ്തത്.

എണ്ണായിരത്തോളം വ്യക്തികള്‍ക്കാണ് ചടങ്ങിന് ക്ഷണമുള്ളത്. വിദേശ രാജ്യ തലവന്മാരും ഹോളിവുഡ് താരങ്ങളും പ്രധാന രാഷ്ട്രീയ നേതാക്കളും എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാരാണ് എന്നാണ് ഇതുവരെയുള്ള അറിവ്.

 

Most Popular

Recent Comments