മൂന്നാമത് നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. പ്രമുഖ മന്ത്രിമാരെ നിലനിര്‍ത്തുന്നതോടൊപ്പം പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിക്കുന്നത്.
കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടം പിടിക്കും. രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയ പ്രമുഖര്‍ പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്ന് 36 പേരാണ് മന്ത്രിമാരാവുക എന്നാണ് ധാരണ. സഖ്യകക്ഷികളില്‍ നിന്ന് 12 പേരും. തമിഴ്‌നാട്ടില്‍ നിന്നുള്ള കെ അണ്ണാമലയും ലിസ്റ്റിലുണ്ട്.