മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തിന് രണ്ട് പ്രതിനിധികള്‍. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനാണ് സുരേഷ് ഗോപിക്ക് പുറമെ കേന്ദ്ര മന്ത്രിയാവുക. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
യുവമോര്‍ച്ച മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ജോര്‍ജ് കുര്യന്‍. ബിജെപി സംസ്ഥാനത്ത് വലിയ ശക്തിയല്ലാതിരുന്ന കാലത്താണ് അദ്ദേഹം പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ചത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയില്‍ മാത്രമല്ല, പാര്‍ടി കേന്ദ്ര നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് എന്ന പരിഗണനയും തീരുമാനത്തിന് പിന്നിലുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു.