HomeFilm'കുടുംബസ്ത്രീയും കുഞ്ഞാടും' രണ്ടാം വാരത്തിലേക്ക്

‘കുടുംബസ്ത്രീയും കുഞ്ഞാടും’ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് നിർമ്മിക്കുന്നത്.

തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ. ഡി ഒ പി ലോവൽ എസ്, എഡിറ്റർ രാജാ മുഹമ്മദ്, സിജിൽ കൊടുങ്ങല്ലൂർ. മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ, റിമി ടോമി, മണികണ്ഠൻ പെരുമ്പടപ്പ്.

വാർത്താസമ്മേളനത്തിൽ സംവിധായകൻ എസ് പി മഹേഷ്, നിർമ്മാതാവ് ബെന്നി പീറ്റേഴ്സ്സ്, നടൻ കോബ്ര രാജേഷ്, തിരക്കഥാകൃത്ത് ശ്രീകുമാർ അറക്കൽ എന്നിവർ പങ്കെടുത്തു.

Most Popular

Recent Comments