പാവപ്പെട്ട കുട്ടികളുടെ ജീവിത വിജയം പ്രമേയമായി ‘അന്നയുടെ മോഹം പൂവണിഞ്ഞു’

0

പാവപ്പെട്ട കുട്ടികളെ ജീവിത വിജയത്തിലേക്ക് എത്തിക്കുക എന്ന പ്രമേയവുമായി പുതിയ ഷോർട്ട് ഫിലിം. പ്രശസ്ത ഛായാഗ്രാഹകൻ ദിലീപ് ഹരിപുരം ക്യാമറ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

അന്നയുടെ മോഹം പൂവണിഞ്ഞു എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത് ഷാജു പൊറ്റക്കൽ ആണ്.  സൂര്യ ശ്രീ ക്രിയേഷൻസിൻ്റെ ബാനറിൽ ആണ് നിർമാണം.  പൂജയും ചിത്രികരണവും ഇരിങ്ങാലക്കുട പരിസരത്തു നടന്നു.

കാലിക പ്രസക്തിയുള്ള ചിത്രത്തിൻ്റെ തിരക്കഥ സുരേഷ് ബാബു താഴേക്കാടും അസോസിയേറ്റ് ഡയറക്ഷൻ അഖിൽ ഷായും നിർവ്വഹിക്കുന്നു. അഭിലാഷ് പുല്ലൂർ,
സ്വപ്ന പ്രദീപ്, പ്രദീപൻ കടുപ്പശ്ശേരി, ശ്രീതിക നടവരമ്പ്, റോണി കൃഷ്ണൻ, അശോകൻ എം ആർ, വിജയകുമാർ ചേരിയിൽ, ഡേവിസ് ,ജയൻ കണ്ണിക്കര,വിൽജി ബിനോയ് തുടങ്ങിയവർ അഭിനയിക്കുന്നു.