HomeKeralaരാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ഇരിങ്ങാലക്കുടയിൽ

രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ഇരിങ്ങാലക്കുടയിൽ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തി മൂന്നാം രക്തസാക്ഷി ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഭദ്രദീപം തെളിയിച്ച് പുഷ്‌പാർച്ചന നടത്തി.

അനുസ്മരണത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് അബ്‌ദുൾ ഹക്ക് സി എസ്, ഡി സി സി സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പൽ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ, എം ആർ ഷാജു, വി സി വർഗീസ്, കെ സി ജെയിംസ്, ജോസഫ് ചാക്കോ, ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത് തുടങ്ങിയവർ പങ്കെടുത്തു.

പൂമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി രക്ത സാക്ഷിത്വ ദിനം ആചരിച്ചു അരിപ്പാലം സെൻ്ററിൽ നടന്ന ദിനാചരണം മുൻപഞ്ചായത്തു പ്രസിഡൻ്റ് അഡ്വ. ജോസ്‌ മൂഞ്ഞേലി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ ശ്രീകുമാർ അധ്യക്ഷനായി.

ബ്ലോക്ക്‌ പഞ്ചായത്ത് അംഗം രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക്‌ സെക്രട്ടറിമാരായ ടി ആർ ഷാജു, ടി എസ് പവിത്രൻ, ടി ആർ രാജേഷ്, വി ആർ പ്രഭാകരൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് യൂ ചന്ദ്രശേഖരൻ സാഗതവും, പഞ്ചായത്തു അംഗം ലാലി വർഗീസ് നന്ദിയും പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Most Popular

Recent Comments