ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ശിവം ഭജേ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ക്രുദ്ധമായ പെരുമാറ്റത്തിൽ അശ്വിൻ ബാബു, ഒരു ഗുണ്ടയെ ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടത്.
ഗംഗ എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് അപ്സർ ആണ്. ഗംഗ എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്.
ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ചിത്രം ജൂൺ റിലീസിന് ഒരുക്കുകയാണ്.
വളരെ വ്യത്യസ്തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സിനിമാ നിർമ്മാതാവ് മഹേശ്വര് റെഡ്ഡി പറഞ്ഞു. “ഞങ്ങളുടെ ചിത്രം വിനോദം, ആക്ഷൻ, ഇമോഷൻ, ത്രില്ലുകൾ എന്നിവയുടെ സമന്വയമാണ്. സംവിധായകൻ അപ്‌സറിൻ്റെ തിരക്കഥയിൽ വിശ്വസമുണ്ട്.