കേരള – കര്‍ണാടക അതിര്‍ത്തി പ്രശ്‌നം അടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. നാളെ രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച. ചീഫ് സെക്രട്ടറിമാരുടെ ചര്‍ച്ചയിലും ഇക്കാര്യം വിഷയമാകും. എന്നാല്‍ ഇന്ന് ഹൈക്കോടതി അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനുള്ള സാധ്യതയുമുണ്ട്. ഇത് കൂടി അറിഞ്ഞ ശേഷമാകും നാളത്തെ ചര്‍ച്ചയുടെ വിഷയം തീരുമാനിക്കുക.
രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും നാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരു ആഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച.