കാസര്‍കോട്ട് നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാസര്‍കോട് നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ കേരല ഹൈക്കോടതിയില്‍ അറിയിച്ചു. കൂര്‍ഗ്, മംഗലാപുരം എന്നിവിടങ്ങളില്‍ കൂടുതള്‍ ആളുകളെ ഉള്‍ക്കാള്ളിക്കാനാകില്ല. രോഗബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു സ്ഥലത്തെ വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എജി പറഞ്ഞു. എന്നാല്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി പറഞ്ഞപ്പോള്‍ വേര്‍തിരിച്ച് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എജി ബോധിപ്പിച്ചു. അതുപോലെ മംഗലാപുരം റെഡ്‌സോണ്‍ ആയി ഇന്ന് രാവിലെ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ തങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും കര്‍ണാടക അറിയിച്ചു.