രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ കോവിഡ് ഭീതി കൂടിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെയാണ് ജനങ്ങള്‍ കൂടുതല്‍ ഭീതി കാണിക്കുന്നതെന്ന് സര്‍വേ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്, സിവോട്ടറുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
കോവിഡ് നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും പൂര്‍ണ പിന്തുണയാണ് ജനം നല്‍കുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മോദി സര്‍ക്കാര്‍ ഫലപ്രദമായാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് വിശ്വസിക്കുന്നു. 84.9 ശതമാനം പേര്‍ മോദിയെ പിന്തുണക്കുന്നു. 13 ശതമാനം പേര്‍ ലോക്ക് ഡൗണ്‍ ഫലപ്രദമാണെന്ന് വിശ്വസിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് വിശ്വസിക്കുന്നവര്‍ വെറും 9.4 ശതമാനം മാത്രമാണ്. ആവശ്യമെങ്കില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും.