തയ്യല്‍ തൊഴിലാളികള്‍ക്ക് സഹായധനം നല്‍കണം

0

കേരളത്തിലെ തയ്യല്‍ തൊഴിലാളികള്‍ക്ക് അടിയന്തര ആശ്വാസമായി 2000 രൂപ വായ്പയായിട്ടെങ്കിലും നല്‍കണമെന്ന് കേരള തയ്യൽ ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ അനുകൂല്യങ്ങൾ തീർപ്പുകല്പിക്കാതെ കെട്ടിക്കിടക്കുന്നു. 2014 മുതലുള്ള പ്രസവാനുകൂല്യങ്ങൾ ഒന്നും  തന്നെ നാളിതുവരെ വിതരണം ചെയ്തിട്ടില്ല. രാജ്യം മുഴുവൻ കോവിഡ് 19 ന്റെ ദുരിതം പേറുമ്പോൾ ഇതു മനസ്സിലാക്കിയെങ്കിലും തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അടിയന്തിരമായി തീർപ്പുകല്പിച്ചു വിതരണം ചെയ്യണം.

യോഗത്തിൽ കെ.പി.തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻപറമ്പിൽ,  സാംസൺ അറക്കൽ,  എം. എം. രാജു,  ജെസ്സി ഡേവിസ് സലോമി ജോസഫ് എന്നിവർ സംസാരിച്ചു.