മുസ്ലീം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് മോദി

0

മുസ്ലീം സ്‌നേഹം പറയുന്നവര്‍ അവര്‍ക്കായി ഒന്നും ചെയ്തില്ലെന്നും നിരവധി ക്ഷേമ പദ്ധതികളാണ് തൻ്റെ സര്‍ക്കാര്‍ ചെയ്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഡില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലീം പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടക്കാനായി. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ക്വാട്ട വര്‍ധിപ്പിച്ചു. മുസ്ലീം സഹോദരിമാര്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരം ഒരുക്കി. അതിനാല്‍ മുസ്ലീം സഹോദരങ്ങളുടെ ആശീര്‍വാദം തനിക്കുണ്ട്.

മുസ്ലീം വോട്ട് മാത്രമായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. പക്ഷേ അവര്‍ക്കായി ഒന്നും ചെയ്തില്ല. സാമ്പത്തിക സര്‍വേ നടത്തി രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിൻ്റെ അതിര്‍ത്തികള്‍ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ ധീര ജവാന്മാരെ പാക്കിസ്താന്‍ വധിച്ചു.

പ്രത്യേക പദവി കാശ്മീരിന് ഉണ്ടായിരുന്നപ്പോള്‍ അഴിഞ്ഞാടുകയായിരുന്നു വിഘടനവാദികള്‍. കോണ്‍ഗ്രസ് അപ്പോഴും മിണ്ടാതിരുന്നു. ഇന്ന് അതല്ല സ്ഥിതിയെന്നും കശ്മീര്‍ ശാന്തമായെന്നും വികസന പദ്ധതികള്‍ നടപ്പാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.