ആദ്യജയം ബിജെപിക്ക്, സൂറത്തില്‍ ബിജെപി എതിരില്ലാതെ ജയിച്ചു

0

ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അത്യന്തം ആവേശകരമായി നടക്കുന്നതിനിടെ ആദ്യ ജയം നേടി ബിജെപി. സൂറത്തില്‍ ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും മറ്റുള്ളവര്‍ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപിയുടെ വിജയം.

നിര്‍ദേശിച്ച മൂന്ന് പേരും പിന്മാറിയതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക വരണാധികാരി തള്ളിയത്. പിന്തുണച്ചവരില്‍ ചിലരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് നേരത്തെ ബിജെപി പരാതി ഉന്നയിച്ചിരുന്നു. ബിജെപി പതിവായി വിജയിക്കുന്ന മണ്ഡലമാണ് സൂറത്ത്.