HomeFilm'ആരോ'; മെയ് 9ന് തീയേറ്ററുകളിലേക്ക്

‘ആരോ’; മെയ് 9ന് തീയേറ്ററുകളിലേക്ക്

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആരോ’. മെയ് 9ന് സിനിമ തിയറ്ററുകളിൽ എത്തും.

സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അഞ്ജലി എന്റർടൈയ്മെന്റ്സ്, വി ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്നാണ് നിർമാണം. തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കൽ, കരീം എന്നിവർ ചേർന്നെഴുതുന്നു.

മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്. ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാൽ, പ്രൊജക്റ്റ് ഡിസൈനർ: എൻ.എം ബാദുഷ, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Popular

Recent Comments