HomeFilmഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലു ഏബ്രഹാമും

ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലു ഏബ്രഹാമും

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എഴുപുന്നയിൽ നടന്നു.

തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണിത്.

 ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.  സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Most Popular

Recent Comments