കരുവന്നൂരില്‍ പിടിമുറുക്കി ഇഡി

0

കരുവന്നൂരിലെ സിപിഎം നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതിയുള്ള കേസില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആരോപണം വന്നപ്പോള്‍ പാര്‍ടി അന്വേഷണത്തിന് നിയോഗിച്ച സിപിഎം നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കി.

മുന്‍ എംപി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി പി കെ ബിജു, തൂശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്. ഷാജന്‍ വെള്ളിയാഴ്ചയും ബിജു വ്യാഴാഴ്ചയും ഹാജരാകണം.

നേരത്തെ സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇത് കൈമാറിയില്ല. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറിന് പി കെ ബിജുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരില്‍ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് വാദം. കൂടുതല്‍ സിപിഎം നേതാക്കളെ വരും ദിവസനങ്ങളില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നാണ് സൂചന.