കേരളത്തിലെ രാഷ്ട്രീയ പാർടികൾ അക്രമങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ ആക്രമം എന്നത് സംസ്ഥാനത്ത് വ്യാപകമായി. യുവാക്കളും വിദ്യാർത്ഥികളും നേതാക്കന്മാർക്കായി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്.
ലോകത്ത് എല്ലായിടത്തും പരാജയമാണ് കമ്യൂണിസം. അക്രമം നടത്തുന്ന പ്രത്യയ ശാസ്ത്രമായതിനാലാണ് ജനം കമ്യൂണിസത്തെ വെറുത്തതും പരാജയപ്പെടുത്തിയതും. കേരളത്തിൽ മാത്രമേ ഇപ്പോൾ അവരുള്ളൂ. ഇവിടെയും അക്രമങ്ങൾ തുടരുകയാണ്.
ടി പി ചന്ദ്രശേഖരൻ എന്ന തങ്ങളുടെ സഹപ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പാർടി ബന്ധം ഹൈക്കോടതി ഉറപ്പിച്ചു. ശിക്ഷയും വർധിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകർ അക്രമം വ്യാപകമായി അക്രമം നടത്തുകയാണ്. അവരുടെ ഭാവി അവർ തന്നെ ഇല്ലാതാക്കുകയാണ്. ഇനിയെങ്കിലും കുട്ടികളും യുവാക്കളും അക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.
സിദ്ധാർത്ഥിൻ്റെ അമ്മയുടേയും അച്ഛൻ്റേയും സഹോദരൻ്റേയും ദുഃഖം കണ്ടിട്ടാണ് ഞാൻ സംസാരിക്കുന്നത്. അക്രമണങ്ങളിൽ ഓരോ കുടുംബത്തിൻ്റേയും അവസ്ഥ ഇതാണ്. കേരളം മനോഹരമായ നാടാണ്. പാരമ്പര്യവും സംസ്ക്കാരവും നിറഞ്ഞ നാടാണ്. പക്ഷേ അക്രമവും കൊലപാതകവും ഈ നാടിൻ്റെ മഹിമ കെടുത്തുന്നു. ക്രിമിനലുകളായ എസ്എഫ്ഐ പ്രവർത്തകർക്ക് പാർടി സംരക്ഷണം നൽകുന്നു.
ഇനിയെങ്കിലും എല്ലാരും അക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. വിദ്യാർത്ഥികൾ നല്ലവരായി വളരണം എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. എസ്എഫ്ഐ ആൾക്കൂട്ട വിചാരണക്കും ക്രൂര ആക്രമണത്തിനും ശേഷം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു സിദ്ധാർത്ഥിൻ്റെ മൃതദേഹം.