HomeKeralaഗുരുവായൂർ ക്ഷേത്രോത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം

ഗുരുവായൂർ ക്ഷേത്രോത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ചേർന്നു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ അധ്യക്ഷനായി. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടർ യോഗത്തെ അറിയിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്യൂ കോംപ്ലക്സ്, ബാരിക്കേഡ് എന്നിവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ക്ഷേത്രത്തിൽ വെള്ളം, ഇലക്ട്രിക്കൽ, ഫുഡ് സപ്ലെ പ്രവർത്തനങ്ങൾ എന്നിവയും യോഗം വിലയിരുത്തി. ഫെബ്രുവരി 21 ന് നടക്കുന്ന ആനയോട്ടത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും യോഗം ചർച്ച ചെയ്തു.

ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകൻ, ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments