പോപ്പുലര്‍ ഫ്രണ്ടിൻ്റെ ആയുധ പരിശീലകന്‍ എന്‍ഐഎ പിടിയില്‍

0

ദേശീയ അന്വേഷണ ഏജന്‍സി ഏറെക്കാലമായി തിരഞ്ഞിരുന്ന ഇസ്ലാമിക ഭീകരന്‍ ജാഫര്‍ ഭീമൻ്റവിട അറസ്റ്റില്‍. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഭീകര സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയിരുന്നവരില്‍ പ്രധാനിയാണ് ജാഫര്‍ എന്ന് എന്‍ഐഎ പറയുന്നു. ആയുധ പരിശീലകന്‍ എന്ന നിലയിലാണ് ഇയാള്‍ മുസ്ലീം ഭീകര സംഘടനകളില്‍ അറിയപ്പെടുന്നത്.

വര്‍ഷങ്ങളായി ഒളിവ് ജീവിതം നയിക്കുകയാണ്. ഭീകര സംഘടനകളിലെ നേതാക്കളുമായി മാത്രം ബന്ധം പുലര്‍ത്തിയാണ് പ്രവര്‍ത്തനം. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിന് വേണ്ടി ഭീകര പ്രവര്‍ത്തനം നടത്തുകയായിരുന്നു ഇയാളെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു.