സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം തുടങ്ങി

0

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു. റേഷന്‍ കാര്‍ഡ് നമ്പര്‍ 0, 1 എന്നിവയില്‍ അവസാനിക്കുന്നവര്‍ക്കാണ് ഇന്ന് വിതരണം ചെയ്യുക. ബിപിഎല്‍, അന്ത്യോദയ എന്നീ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് രാവിലെയും അല്ലാത്തവര്‍ക്ക് ഉച്ചക്ക് ശേഷവും വിതരണം ചെയ്യും. അന്ത്യോദയ വിഭാഗക്കാര്‍ക്ക് 35 കിലോ ആരിയുണ്ട്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ നല്‍കും. പിങ്ക് കാര്‍ഡിന് കാര്‍ഡില്‍ അനുവദിച്ച അളവിലും അരി നല്‍കും.