HomeKeralaകേരളം സ്വതന്ത്ര റിപ്പബ്ലിക്ക് ആണെന്നത് പിണറായിയുടെ തെറ്റിദ്ധാരണ: സി കെ പി

കേരളം സ്വതന്ത്ര റിപ്പബ്ലിക്ക് ആണെന്നത് പിണറായിയുടെ തെറ്റിദ്ധാരണ: സി കെ പി

കേരളം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണെന്നാണ് പിണറായി വിജയനും കൂട്ടരും തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് ബി ജെ പി ദേശീയ സമിതി അംഗം സി കെ പദ്മനാഭന്‍. അതിൻ്റെ ഭാഗമാണ് ഡല്‍ഹിയില്‍ അവര്‍ നടത്തിയ അപഹാസ്യമായ കേന്ദ്ര വിരുദ്ധ സമരം. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നടത്തുന്ന പാലക്കാട് മണ്ഡലം ഉപയാത്രയുടെ ആദ്യദിന സമാപന സമ്മേളനം കടമ്പഴിപുറത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഭരണം നടത്താനാണ് ജനങ്ങള്‍ പിണറായിയെ തിരഞ്ഞെടുത്തത്. അല്ലാതെ ഡല്‍ഹിയില്‍ പോയി സമരം നടത്താനല്ല. ധൂര്‍ത്തും അഴിമതിയും കെടുകാര്യ ഭരണവും മൂലം ജനങ്ങളുടെ മുന്നില്‍ നാറിയ ഭരണക്കാര്‍ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തിയതാണ് ഡല്‍ഹിയിലെ അപഹാസ്യ സമരം.

എല്‍ ഡി എഫും യു ഡി എഫും മാത്രമാണ് കേരളത്തില്‍ വിജയിക്കുക എന്നായിരുന്നു പണ്ടത്തെ ധാരണ. എന്നാല്‍ ജനം സത്യാവസ്ഥ മനസ്സിലാക്കി കഴിഞ്ഞു. എല്‍ ഡി എഫിൻ്റേയും യു ഡി എഫിൻ്റേയും വേരുകള്‍ ചീഞ്ഞു തുടങ്ങി. രാജ്യത്ത് കോണ്‍ഗ്രസ് ഇപ്പോഴും അധികാര ലഹരിയുടെ മയക്കത്തിലാണ്. ഭരണ മാറ്റം ഇപ്പോഴും അവര്‍ക്കു അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ആറു പതീറ്റാണ്ട് ഭരിച്ചു മുടിച്ചു നടന്നവര്‍ക്ക് അധികാരം ഇല്ലാതെ പറ്റുന്നില്ല.

ഹിന്ദുവും മുസ്ലിമും യോജിക്കുന്നത് ചിലര്‍ക്കു സഹിക്കില്ല. പ്രത്യേകിച്ച് സി പി എമ്മുകാര്‍ക്ക്. തുരപ്പന്‍ പണിയാണ് അവരുടേത്. അവര്‍ക്ക് അമ്പലവും പള്ളിയും ഇല്ല. വരുമാനം ഉണ്ടെങ്കില്‍ അമ്പലം അവര്‍ക്കു വേണം. ജനിക്കും മുന്‍പേ മരിച്ച ഇന്ത്യ മുന്നണിക്കായി അനുശോചനം അര്‍പ്പിക്കലാണ് ഇപ്പോള്‍ ജനങ്ങളുടെ കടമ.

എല്ലാ ജനവിഭാഗങ്ങളെയും ജാതി മത വ്യത്യസമില്ലാതെ ഒന്നിപ്പിക്കണം. അതിനാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇന്ന് എല്ലായിടത്തും ഉണ്ട്. എല്ലാ മതത്തെയും ബി ജെ പി അംഗീകരിക്കും. പക്ഷെ മതത്തിൻ്റെ പേരിലുള്ള അക്രമവും ഭ്രാന്തും നമ്മള്‍ അടിച്ചമര്‍ത്തും. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും മോദി സര്‍ക്കാരില്‍ ഉണ്ടാവില്ല. അഴിമതി ഇല്ലാത്ത മോദി സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു എന്നും പദ്മനാഭന്‍ പറഞ്ഞു.

കെ പദ്ധതിയെന്നാല്‍ കുത്തുപാള എടുത്ത പദ്ധതി എന്നായി കേരളത്തിലെ അവസ്ഥ എന്ന് ഉപയാത്ര ജാഥ നായകന്‍ സി കൃഷ്ണകുമാര്‍. പിണറായി വിജയന്‍ പ്രഖ്യാപിച്ച ഒരു കെ പദ്ധതിയും നടപ്പായില്ല. എന്നാല്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ പറഞ്ഞതെല്ലാം നടപ്പാക്കും. അതാണ് മോദിയുടെ ഗ്യാരരണ്ടി.

ഭാരത് അരി തുടങ്ങി എണ്ണമറ്റ് പദ്ധതികളാണ് സാധാരണക്കാര്‍ക്കായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ നഗര സഭകള്‍ക്കായി ഇന്നും കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാലക്കാട്, ഷൊര്‍ണുൂര്‍, പട്ടാമ്പി നഗരസഭകള്‍ക്ക് അതിൻ്റെ ഗുണം ലഭിക്കും. പാലക്കാടിനും കേരളത്തിനും കോടികളുടെ സഹായവും പദ്ധതികളും നടപ്പാക്കിയിട്ടും കേന്ദ്രവിരുദ്ധത പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. മുന്നാം മോദി സര്‍ക്കാരിന് വേണ്ടി പാര്‍ലമെൻ്റില്‍ കൈ ഉയര്‍ത്താന്‍ പാലക്കാട് നിന്ന് കൂടി ജനപ്രതിനിധി വേണമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

Most Popular

Recent Comments