ജനഹൃദയങ്ങൾ കീഴടക്കി സി കൃഷ്ണകുമാർ നയിക്കുന്ന യാത്ര

0

പാലക്കാടന്‍ മണ്ണിനെ ആവേശം കൊള്ളിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നയിക്കുന്ന ഉപയാത്ര. മണ്ണമ്പറ്റയില്‍ നിന്ന് ആരംഭിച്ച പദയാത്രയെ കാണാനും ജാഥ ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിനെ അനുഗ്രഹിക്കാനും വഴിയരികില്‍ കാത്ത് നിന്നത് നൂറുകണക്കിന് പേര്‍.

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ പാലക്കാടിൻ്റെ പ്രതിനിധിയായി എന്‍ഡിഎ എംപി ഉണ്ടാവുമെന്ന നിശ്ചയദാര്‍ഢ്യം നിറഞ്ഞ കണ്ണുകളായിരുന്നു എങ്ങും. നൂറുകണക്കിന് പ്രവര്‍ത്തകരുമായി പര്യടനം ആരംഭിച്ച ഉപയാത്ര കടമ്പഴിപ്പുറം എത്തുമ്പോഴേക്കും ജനസമുദ്രമായി. വാദ്യഘോഷത്തോടെയാണ് കടമ്പഴിപ്പുറം സെൻ്ററില്‍ പ്രവര്‍ത്തകരും നാട്ടുകാരും സി കൃഷ്ണകുമാര്‍ നയിക്കുന്ന ഉപയാത്രയെ വരവേറ്റത്.

സമാപന പൊതുയോഗം കടമ്പഴിപ്പുറത്ത് ബിജെപി ദേശീയ സമിതിയംഗം സി കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം മണ്ഡലം പ്രസിഡണ്ട് കെ നിഷാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍ സച്ചിദാന്ദന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി നന്ദകുമാര്‍, ബിഡിജെഎസ് നേതാവ് രാജീവ് മാടമ്പി, ശിവസേന നേതാവ് എസ് കെ സുനീഷ്, വിജിത ടീച്ചർ, പി സത്യഭാമ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വലത്തില്‍ ജാഥാ ക്യാപ്റ്റന് ഹാരാര്‍പ്പണം നടത്തി.

നേരത്തെ മണ്ണമ്പറ്റയില്‍ ജാഥാ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് നടത്തി. ജാഥാ ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിന് പാര്‍ടി പതാക കൈമാറി ആയിരുന്നു ഉദ്ഘാടനം. കെ നിഷാദ് അധ്യക്ഷനായി. വിജയന്‍ മലയില്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളയാത്രയുടെ മുന്നോടിയായാണ് സി കൃഷ്ണകുമാര്‍ നയിക്കുന്ന പാലക്കാട് മണ്ഡലം ഉപയാത്ര നടത്തുന്നത്. മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ പര്യടനം.

ജാഥ ഇന്ന്

ഉപയാത്ര ഇന്ന് അട്ടപ്പടിയിലാണ്. വൈകീട്ട് നാലിനു അഗളി പഞ്ചായത്തിലെ നായ്ക്കർ പാടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഷോളയൂർ പഞ്ചായത്തിലെ മേലെ കോട്ടത്തറയിൽ സമാപിക്കും