രാജ്യം കാത്തിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ വര്‍ഷം മേയില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയില്‍ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
എല്ലാ തടസ്സങ്ങളേയും വകഞ്ഞു മാറ്റിയാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയത്. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍ സ്‌പെഷല്‍ ഡവലപ്‌മെൻ്റ് സോണുകള്‍ ആരംഭിക്കും.
മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്ത് മൂന്ന് ലക്ഷം കോടിയുടെ വികസനം ഉണ്ടാകും. തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരും. മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
സംസ്ഥാനത്തിൻ്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളില്‍ പോരായ്മകള്‍ പരിഹരിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാന്‍ നമുക്ക് ആഭ്യന്തര ഉദ്പാദനം വര്‍ധിപ്പിക്കണം.
കേന്ദ്രത്തിൻ്റെ കടുത്ത അവഗണന അതിൻ്റെ പാരമ്യത്തിലാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ട് പോകില്ല. എന്തു വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരും.