ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വര്‍ണപകിട്ട്; സംഘാടക സമിതിയായി

0

തൃശൂർ ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വര്‍ണപകിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

14 സബ് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള സംഘാടകസമിതി രൂപീകരിച്ചു. ചെയര്‍പേഴ്‌സണായി മന്ത്രി ഡോ. ആര്‍ ബിന്ദു, കോ – ചെയര്‍മാന്‍മാരായി റവന്യൂ മന്ത്രി കെ രാജന്‍, പട്ടികജാതി, പട്ടികവര്‍ഗ മന്ത്രി കെ രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാനായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി, കോ- ഓര്‍ഡിനേറ്റര്‍മാരായി ജില്ലയിലെ എംപിമാര്‍, എം എല്‍ എമാര്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡൻ്റ് ലതാ ചന്ദ്രന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടര്‍ ഡോ. എംസി റെജില്‍, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടര്‍ കെ ടി അഷറഫ്, നിപ്മര്‍ ഡയറക്ടര്‍ ഇ.ഡി ചന്ദ്രബാബു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. ആര്‍ പ്രദീപന്‍, സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ശ്യാമ എസ് പ്രഭ, നേഹ ചെമ്പകശ്ശേരി, ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ജയലക്ഷ്മി, ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വിജയരാജ മല്ലിക, കേരള പ്രദേശ് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഗ രഞ്ജിനി എന്നിവര്‍ സംസാരിച്ചു.