കേരളത്തില്‍ വാഹന നികുതി കൂടുതല്‍ ആണെന്നും അതിനാല്‍ സംസ്ഥാനത്തിന് വന്‍ തോതില്‍ പണം നഷ്ടമാകുന്നുണ്ടെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹന രജിസ്‌ട്രേഷനിലൂടെ ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം ഇതര സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയാണെന്നും മന്ത്രി.
രജിസ്‌ട്രേഷനിലെ നഷ്ടം സര്‍ക്കാര്‍ പരിശോധിക്കും. കണക്ക് പറഞ്ഞതിനാല്‍ ആരും കൊല്ലാന്‍ വരേണ്ടതില്ല. തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേകം താല്‍പ്പര്യമുണ്ട്. എന്നാല്‍ താന്‍ ആരേയും ദ്രോഹിക്കാറില്ല.
ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിന് അറിയാം. ഇനി ഒരു കണക്കും താന്‍ പറയുന്നില്ല. തീരുമാനം എടുക്കുന്നുമില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടതില്ലല്ലോ.
സ്വകാര്യ ബസ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സര്‍വീസുകളില്‍ റീ ഷെഡ്യൂളിംഗ് നടക്കുന്നുണ്ട്. വകുപ്പിന് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ പറയുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.