രാമഭക്തര്‍ക്ക് ഇന്ന് ആഹ്ളാദ ദിനം, പ്രാണപ്രതിഷ്ഠക്കായി അയോധ്യ

0

ലോകമെങ്ങുമുള്ള ശ്രീരാമ ഭക്തര്‍ക്ക് ഏറ്റവും ആഹ്‌ളാദം നല്‍കുന്ന ദിനമാണ് ഇനി 2024 ജനുവരി 22. നൂറ്റാണ്ടുകളായുള്ള ഭക്തരുടെ ആഗ്രഹ സാഫല്യ ദിനം. അതുകൊണ്ട് തന്നെ ലോകമെങ്ങും രാമനാമ മന്ത്രങ്ങളാല്‍ മുഖരിതമാണ്.

ഉച്ചക്ക് 12.20നും 12.30നും ഇടയിലാണ് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക. ശ്രീരാമൻ്റെ അഞ്ച് വയസ്സുളള ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുക.

ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 ഓടെ അയോധ്യയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നേരെ രാമക്ഷേത്രത്തില്‍ എത്തും.