HomeFilmടോവിനോയുടെ ഫാൻ്റസി ചിത്രം എ ആർ എം

ടോവിനോയുടെ ഫാൻ്റസി ചിത്രം എ ആർ എം

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാൻ്റസി ചിത്രമാണ് ARM. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്.

മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടോവിനോ തോമസ് എത്തുന്നത്. ടോവിനോയുടെ ജന്മദിനത്തിൽ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നു. മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേൽപാണ് ലഭിച്ചത് . മലയാളം,ഹിന്ദി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി എ ആർ എം പ്രേക്ഷകർക്ക് മുന്നിലെത്തും.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് എ ആർ എം.

മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയൻ്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ അണിയറക്കാർ എത്തിക്കുന്നത് . മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Most Popular

Recent Comments