ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പരസ്യ പ്രതിഷേധത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നാളെ സംസ്ഥാനതലത്തില്‍ കരിദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചാകും ഡോക്ടര്‍മാര്‍ ജോലിക്കെത്തുക. കൂടാതെ സര്‍ക്കാര്‍ ഉത്തരവിലെ അശാസ്ത്രീയത തുറന്നുകാണിക്കാന്‍ പൊതുജന ബോധവത്ക്കരണം നടത്തും.
കെജിഎംഒഎ, ഐഎംഎ, സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘടനകളെല്ലാം എതിര്‍ത്തിട്ടും മദ്യം നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം തേടിയിട്ടില്ലാത്ത സ്ഥിതിക്ക് സര്‍ക്കാരിന്റെ നീക്കം പൊതുജനങ്ങളില്‍ സംശയം ഉണ്ടാകുകമെന്നുറപ്പാണ്.
മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊല്ലുകയും മറവി രോഗം ബാധിക്കുകയും ചെയ്ത ശ്രീറാം വെങ്കട്ടരാമന്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കോവിഡ് നിയന്ത്രണത്തിനുള്ളത്.