അയവില്ലാതെ കര്‍ണാടക; കാസര്‍കോട് അതിര്‍ത്തി തുറക്കില്ല

0

കോവിഡ് രോഗ ബാധ വ്യാപകമായ കാസര്‍കോടുമായുള്ള ്തിര്‍ത്തി തുറക്കാനാവില്ലെന്ന് വീണ്ടും കര്‍ണാടക. എന്നാല്‍ വയനാട്, കണ്ണൂര്‍ അതിര്‍ത്തികളിലെ റോഡുകള്‍ തുറക്കുമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടക അറിയിച്ചു. എന്നാല്‍ രോഗികളെ തടയരുതെന്നും ആശുപത്രി ആവശ്യങ്ങള്‍ക്കായി മംഗലാപുരം -കാസര്‍കോട് റോഡ് തുറന്നുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരിട്ടി, കൂര്‍ഗ്, വിരാജ്‌പേട്ട റോഡ് തുറക്കമെന്ന ആവശ്യത്തില്‍ നാലെ കര്‍ണാചക തീരുമാനം അറിയിക്കും.
ഇതിനിടെ കാസര്‍കോട് അതിര്‍ത്തി അടച്ചതോടെയുള്ള മരണം ആറായി. മഞ്ചേശ്വരം സ്വദേശി ശേഖര്‍ ആണ് ഇന്ന് മരിച്ചത്. 49 വയസായിരുന്നു.