അയോധ്യയിലെ രാമക്ഷേത്രം ഭാരതത്തെ എങ്ങനെയൊക്കെ സ്വാധിനിക്കുമെന്ന് കാത്തിരുന്ന് കാണണം. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തന്നെ വലിയ മാറ്റമാണ് വരുത്തുന്നത്. ബിജെപിയിലേക്ക് മറ്റുള്ള പാർടികളിൽ നിന്നുള്ള ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്.
പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ വലിയ എതിര്‍പ്പാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്നത്. ഏറ്റവും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പിന്നാലെ ദേശീയ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാനും പലരും ആലോചിക്കുന്നു.
പാര്‍ടി വിടുന്ന കാര്യം പല മുതിര്‍ന്ന നേതാക്കളും ആലോചിക്കുന്നു. തങ്ങളുടെ വിശ്വാസത്തിന് നേതൃത്വം വില കല്‍പ്പിക്കുന്നില്ല എന്നാണ് അവര്‍ കരുതുന്നത്. പലരും ബിജെപി അടക്കമുള്ള പാര്‍ടികളുമായി രഹസ്യ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ മനംമാറ്റത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖനായ അജയ് റായ് നിര്‍മ്മല്‍ അടക്കമുള്ളവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. എന്നാല്‍ ഇത് എത്രമാത്രം ഗുണം ചെയ്തു എന്ന് കാത്തിരുന്ന് കാണണം എന്നാണ് വിലയിരുത്തൽ.