HomeWorldAsiaതിരിച്ചടിച്ച് പാക്കിസ്താന്‍, ഇറാനില്‍ ആക്രമണം

തിരിച്ചടിച്ച് പാക്കിസ്താന്‍, ഇറാനില്‍ ആക്രമണം

ഇറാൻ തങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയുമായി പാക്കിസ്താന്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പട്ടതായാണ് വിവരം,

പാക്കിസ്താനിലെ ബലൂചിസ്താന്‍ മേഖലയിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക്കിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. നിരവധി പേര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു.

ശക്തമായി പ്രതികരിച്ച ഇറാന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിപ്പിക്കല്‍ പോലുള്ള നടപടികളിലേക്ക് കടന്നു. തങ്ങളുടെ മണ്ണില്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉണ്ടാകും എന്ന മുന്നറിയിപ്പും ഇറാന് പാക്കിസ്താന്‍ നല്‍കിയിരുന്നു.

പിന്നാലെയാണ് ഇറാൻ്റെ മണ്ണിലേക്ക് മിസൈല്‍ ആക്രമണം നടത്തി പാക്കിസ്താന്‍ തിരിച്ചടിച്ചത്. ഇറാനിലെ ബലൂചിസ്താന്‍ മേഖലകളിലായിരുന്നു ആക്രമണം. നിരവധി മിസൈലുകളാണ് ഇറാനില്‍ പതിച്ചതെന്ന് വിദേശ കാര്യ വക്താവ് അറിയിച്ചു. പാക്കിസ്താനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരരുടെ കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് പാക്കിസ്താന്‍ അറിയിച്ചു.

Most Popular

Recent Comments