മണലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷീ സോണ്‍ ലേഡീസ് ഫിറ്റ്നസ് സെൻ്റര്‍ പ്രവര്‍ത്തനം തുടങ്ങി. അഞ്ച് ലക്ഷം രൂപ ചെലവിലാണ് സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ ക്ഷേമ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് വനിതകള്‍ക്കുള്ള ഫിറ്റ്നസ് സെൻ്റര്‍ ജില്ലാ പഞ്ചായത്ത് ഒരുക്കിയത്. ദിവസവും മൂന്ന് നേരങ്ങളിലായാണ് വ്യായാമം സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനറും സജ്ജമാണ്. നിശ്ചിത തുക ഫീസായി ഏര്‍പ്പെടുത്തും.
മണലൂരിലെ പാറക്കുളത്തുള്ള വെറ്ററിനറി ആശുപത്രിയുടെ മുകളില്‍ ഒരുക്കിയ ഫിറ്റ്‌നസ് സെൻ്റര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എന്‍ സുര്‍ജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരന്‍, ഡോ. ആന്റണി തോപ്പില്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ബ്ലോക്ക് മെമ്പര്‍മാരായ ഷെല്‍ജി ഷാജു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുഷ്പ വിശ്വംബരന്‍, മെമ്പര്‍മാരായ രാഗേഷ് കാണിയംപറമ്പില്‍, ഷോയ് നാരായണന്‍, ഷേര്‍ളി റാഫി, സിമി പ്രദീപ്, ബിന്ദു സതീഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.