വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിജയാശംസ നേര്‍ന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍. തൻ്റെ പ്രിയ സുഹൃത്തിന് വിജയാശംസ എന്നാണ് പുടിന്‍ പറഞ്ഞത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള സംസാരത്തിലാണ് റഷ്യന്‍ പ്രസിഡണ്ടിൻ്റെ ആശംസ.
ഇന്ത്യയുമായി റഷ്യക്കുള്ളത് ചരിത്രപരവും ആത്മാര്‍ത്ഥവുമായ ബന്ധമാണ്. ഇരു രാജ്യങ്ങളും പരസ്പരം നല്ല സുഹൃത്തുക്കളാണ്. റഷ്യ സന്ദര്‍ശിക്കാനുള്ള തൻ്റെ ക്ഷണം നരേന്ദ്ര മോദിയോട് ആവര്‍ത്തിക്കുക ആണ്. റഷ്യയുടെ പ്രിയ സുഹൃത്തായ മോദിയെ കാണാന്‍ കാത്തിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.
ഉക്രൈന്‍ യുദ്ധത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. അവിടുത്തെ സംഭവ വികാസങ്ങളെ കുറിച്ച് ഞങ്ങള്‍ വിശദമായി സംസാരിച്ചു. യുദ്ധം സമാധാനപരമായി തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും പുടിന്‍ അറിയിച്ചു.