കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ഉള്ള സദസ്സിലേക്ക് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെ സ്പീക്കര്‍ക്ക് നോട്ടീസ്. ഇന്നലെ തിരുവനന്തപുരത്ത് കെപിസിസി മാര്‍ച്ചിനെതിരായ പൊലീസ് അക്രമത്തിലാണ് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയേയും ഡിജിപിയേയും കുറ്റപ്പെടുത്തിയാണ് നോട്ടീസ് നല്‍കിയത്. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയതെന്ന് എ പി അനില്‍കുമാര്‍ നല്‍കിയ നേട്ടീസില്‍ പറയുന്നു. നേതാക്കളെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം. സഭാ ചട്ടം 154 പ്രകാരം നടപടി വേണം എന്നാണ് ആവശ്യം.