രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ ആദ്യ മന്ത്രിസഭ പുനഃസംഘടനക്ക് വഴിയൊരുങ്ങി. ഇതിനായി ഗതാഗത മന്ത്രി ആൻ്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഗൗസില്‍ എത്തി കണ്ട ശേഷമാണ് രാജിക്കത്ത് നല്‍കിയത്.
ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് തീരുമാനമാകും. ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് പകരം മന്ത്രിമാരാവുക. ഈ മാസം 29നാകും സത്യപ്രതിജ്ഞ.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരമാണ് മന്ത്രിമാരുടെ രാജി. ഒരു എംഎല്‍എമാരുള്ള പാര്‍ടികള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കാനാണ് രണ്ടര വര്‍ഷത്തിന് ശേഷം രാജിയും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും എന്ന ധാരണയായത്. നവകേരള സദസ്സ് എന്ന പരിപാടി കാരണമാണ് ഇത്രയും വൈകിയത്.