കൊല്ലം ജില്ലയിൽ 2024 ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
2023 ഡിസംബർ 27 ബുധൻ രാവിലെ 9 മണിമുതൽ 12 മണി വരെ കൊല്ലം വിമലഹൃദയ സ്കൂളിലാണ് മത്സരം. ഇരുവിഭാഗങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് യഥാക്രമം 5000 രൂപ (ഒന്നാം സമ്മാനം), 3000 രൂപ (രണ്ടാം സമ്മാനം), 2000 രൂപ (മൂന്നാം സമ്മാനം) എന്നിവയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.
കേരള സ്കൂൾ കലോത്സവം മുൻ കലാതിലകം ഡോ. ദ്രൗപതി ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യും. ഡ്രോയിങ് പേപ്പർ സംഘാടകർ നൽകും. ചിത്രരചനയ്ക്കുള്ള വാട്ടർ കളറും ബ്രഷും മറ്റുസാമഗ്രികളും മത്സരാർഥികൾ കൊണ്ടു വരണം.
രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907348963, 8921654090, 0471-2726275