HomeIndiaഡിഎംകെക്ക് തിരിച്ചടി, മന്ത്രി പൊന്മുടിക്ക് തടവ് ശിക്ഷ

ഡിഎംകെക്ക് തിരിച്ചടി, മന്ത്രി പൊന്മുടിക്ക് തടവ് ശിക്ഷ

തമിഴ്‌നാട്ടില്‍ ഭരണ കക്ഷിയായി ഡിഎംകെക്ക് കനത്ത തിരിച്ചടിയായി കോടതി വിധി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെയും ഭാര്യയേയും തടവ് ശിക്ഷക്ക് വിധിച്ച് മദ്രാസ് ഹൈക്കോടതി. പൊന്മുടിക്കും ഭാര്യക്കും മുന്ന് വര്‍ഷം വീതമാണ് ശിക്ഷ. കൂടാതെ 50 ലക്ഷം വീതം പിഴയുമുണ്ട്.

ശിക്ഷാ വിധിയോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായ മന്ത്രിയുടെ രാജിക്കായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഡിഎംകെ സര്‍ക്കാരിന് കനത്ത് തിരിച്ചടിയാണ് ഈ വിധി. മറ്റ് രണ്ട് മന്ത്രിമാരും അഴിമതി കേസില്‍ അകപ്പെട്ടിട്ടുണ്ട്.

2006നും 2010നും ഇടയില്‍ മന്ത്രി ആയിരിക്കുമ്പോള്‍ പൊന്മുടി രണ്ട് കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. ഡിഎംകെ മന്ത്രി സഭയില്‍ എപ്പോഴും മന്ത്രി ആയിട്ടുള്ള ആളാണ് പൊന്മുടി. അപ്പീല്‍ പോകാന്‍ മന്ത്രിക്ക് 30 ദിവസം അനുവദിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ നടത്തിയ കുറ്റം എന്നത് ഗൗരവം കൂട്ടുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവി തലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും കോടതി പറഞ്ഞു.

Most Popular

Recent Comments