സെനറ്റ് അംഗങ്ങളെ തടഞ്ഞ് എസ്എഫ്‌ഐ സംഘം

0

കലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം അലങ്കോലമാക്കാന്‍ എസ്എഫ്‌ഐ സംഘം. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞു. ഗവര്‍ണറേയും സെനറ്റ് അംഗങ്ങളേയും അപമാനിക്കുന്ന മുദ്രാവാക്യം വിളിച്ചാണ് സമരത്തിനെത്തിയവര്‍ സംഘടിച്ചിട്ടുള്ളത്.

ഗവര്‍ണര്‍ക്കെതിരായ സമരം അപഹാസ്യമായതിൻ്റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമായാണ് ഇന്നത്തെ സമരത്തെ കാണുന്നത്. സംഘപരിവാര്‍ അനുകൂലികളെ സര്‍വകലാശാലയില്‍ തിരുകി കയറ്റുന്നു എന്നാണ് ആരോപണം. എന്നാല്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ തടയുന്ന നടപടി ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

യുഡിഎഫ്, സംഘ പരിവാര്‍ സംഘടനകള്‍ ഇതിനെതിരെ ഇറങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. അതിനാല്‍ എസ്എഫ്‌ഐ സമരത്തിനെതിരെ ശക്തമായ നടപടി എടുക്കേണ്ടി വന്നിരിക്കുകയാണ് പൊലീസ്. ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ പങ്കെടുത്ത എസ്എഫ്‌ഐക്കാരെ താലോലിച്ച് കൊണ്ടു പോയ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.