ഗവര്‍ണര്‍ക്കെതിരെ കത്തയച്ച് കേരളം

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന യുദ്ധത്തിനിറങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേരളം കത്തയച്ചു.

ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഗവര്‍ണര്‍ പരാജയമാണെന്ന് കത്തില്‍ വിവരിക്കുന്നു. പ്രോട്ടോക്കോള്‍ ലംഘനം നടത്തി സുരക്ഷ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നു തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ പുതിയ അധ്യായമാണ് കത്ത് അയക്കല്‍ വഴി പുറത്തുവരുന്നത്. ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ സമരം എങ്ങുമെത്താതെ അപഹാസ്യമായി എന്ന തോന്നലും കത്തയക്കലിന് പിന്നില്‍ ഉണ്ട്. പ്രതിപക്ഷ സമരം സര്‍ക്കാരിനെതിരെ ശക്തമായി മുന്നോട്ട് പോകുമ്പോള്‍ വിഷയം മറച്ചു വെക്കാനുള്ള ശ്രമമാണ് ഇതെന്ന ആരോപണവും ഉണ്ട്.